cricket

അഡ്ലെയ്ഡ് : ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ളണ്ട് തോൽവിയിലേക്ക്. അഡ്‌ലെയ്ഡിൽ രണ്ടാം ഇന്നിംഗ്സിൽ 468 റൺസിന്റെ കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിവസം കളിനിറുത്തുമ്പോൾ 82/4 എന്ന സ്കോറിലാണ്. ഒരു ദിവസം ശേഷിക്കേ 386 റൺസാണ് ഇംഗ്ളണ്ടിന് വേണ്ടത്.

ആദ്യ ഇന്നിംഗ്സിൽ 473/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്ന ആസ്ട്രേലിയയ്ക്ക് എതിരെ ഇംഗ്ളണ്ട് 236 റൺസിന് ആൾഒൗട്ടായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ നാലാം ദിനം ചായയ്ക്ക് തൊട്ടുമുമ്പാണ് 230/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തത്.51 റൺസ് വീതം നേടിയ ലാബുഷേനും ട്രാവിസ് ഹെഡ്ഡുമാണ് രണ്ടാം ഇന്നിംഗ്സിലെ ആസ്ട്രേലിയയുടെ ടോപ്സ്കോറർമാർ.

രണ്ടാം ഇന്നിംഗ്സിൽ ഹസീബ് ഹമീദ്(0),ഡേവിഡ് മലാൻ (20),റോയ് ബേൺസ്(34),ജോ റൂട്ട് (24) എന്നിവരെയാണ് ഇംഗ്ളണ്ടിന് നഷ്ടമായത്.