millipede

സിഡ്നി: ലോകത്താദ്യമായി ആയിരത്തിലധികം കാലുകളുള്ള അപൂർവയിനം പെൺതേരട്ടയെ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. 1306 കാലുകളാണ് ഇവയ്ക്കുള്ളത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഖനിയിൽ നിന്നാണ് കണ്ടെത്തിയത്. യൂമില്ലിപെസ് പെർസെഫൺ' എന്നാണ് ഗവേഷകർ ഇതിനെ വിളിക്കുന്നത്. പെൺ തേരട്ടകൾക്കാണ് ആൺ തേരട്ടകളെക്കാൾ കൂടുതൽ കാലുകൾ ഉണ്ടാകുകയെന്നും ഗവേഷകർ പറഞ്ഞു. ഇവ മണ്ണിനടിയിൽ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് കഴിയും ലോകത്ത് ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയാണ് തേരട്ട. സാധാരണയായി ഇവയ്ക്ക് 750 കാലുകൾ വരെയുണ്ടാകാറുണ്ട്. ഇതിനോടകം, 13,000 ഇനം തേരട്ടകളെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.  പ്രത്യേകതകൾ  പെൺതേരട്ടയ്ക്ക് 10 സെന്റിമീറ്റർ നീളം  ഒരു മില്ലിമീറ്ററിൽ താഴെ വീതി  കാഴ്ചയില്ല  ആന്റിന പോലെയുള്ള ഭാഗം കൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിഞ്ഞാണ് അതിജീവനം നടത്തുന്നത്.