omicron

ല​ണ്ട​ൻ: ഒ​മി​ക്രോ​ണി​ന്​ ഡെ​ൽ​റ്റ​യേ​ക്കാൾ പ്ര​ഹ​ര​ശേ​ഷി കു​റ​വാണെന്നതിന്​ തെ​ളി​വി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ ഗ​വേ​ഷ​ക​ർ. ബ്രി​ട്ട​നി​ൽ തു​ട​ർച്ച​യാ​യ മൂ​ന്നാം​ദി​വ​സ​വും കൊവി​ഡ്​ കേ​സു​ക​ൾ വ​ർദ്ധിക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ല​ണ്ട​നി​ലെ ഇം​പീ​രി​യ​ൽ കോ​ള​ജ്​ പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ​വേ​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യവി​ദ​ഗ്ദ്ധ​രു​ടെ പ​ക്ഷം. യൂ​റോ​പ്പി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ വാ​ക്​​സി​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം ഒ​മി​ക്രോ​ണിന്റെ വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങൾ ഒ​ഴി​വാ​ക്കു​ക കൂ​ടി​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോൺ​സ​ൺ പ​റ​ഞ്ഞു.