minnal

മലയാളത്തിന്റെ ആദ്യത്തേതെന്ന് തന്നെ പറയാവുന്ന സൂപ്പർ ഹീറോ ചലച്ചിത്രമാണ് മിന്നൽ മുരളി. നെറ്റ്‌ഫ്ളിക്‌സിന്റെ ഡയറക്‌ട് റിലീസായി ക്രിസ്‌തുമസിന് ചിത്രം എത്തും. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരുഗ്രൻ പ്രമോഷൻ വീഡിയോ ചിത്രത്തിന് പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്‌ഫ്ളിക്‌സ്. അമേരിക്കൻ സൂപ്പർ ഹീറോയാകാൻ മിന്നൽ മുരളിയും ജോസ് മോനും ഡബ്ളു‌‌ഡബ്ളു‌ഇ സൂപ്പർതാരം ദി ഗ്രേറ്റ് ഖാലിയുടെ അടുത്തെത്തിയിരിക്കുന്നതാണ് പ്രമോ വീഡിയോയിലുള‌ളത്.

ടൊവിനോയ്‌ക്കൊപ്പം ബാലതാരം വസിഷ്‌ഠ് ഉമേഷും ഖാലിയും വീഡിയോയിൽ തിളങ്ങി. പലവിധ ശക്തിപരീക്ഷകളിൽ മിന്നൽ മുരളി പാസാകുമോ ഇല്ലയോ എന്ന രസകരമായ വീഡിയോയാണിത്. 3.46 മിനുട്ട് നീണ്ടതാണ് വീഡിയോ. അടുത്ത വീഡിയോയിൽ ക്രിക്കറ്റ് താരം യുവരാജ് സിംഗാവും എത്തുക. ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ രചന അരുൺ അനിരുദ്ധനും ജസ്‌റ്റിൻ മാത്യുവുമാണ്. നിർമ്മാണം വീക്കെന്റ് ബ്ളോക്‌ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ്.