two-murder

മ​ണി​ക്കൂ​റു​ക​ളു​ടെ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​അ​തി​ക്രൂ​ര​മാ​യ​ ​ര​ണ്ട് ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ​സാ​ക്ഷി​യാ​കേ​ണ്ടി​ ​വ​ന്ന​തി​ന്റെ​ ​ഞെ​ട്ട​ലി​ലാ​ണ് ​ആ​ല​പ്പു​ഴ.​ ​ കൊ​ല്ല​പ്പെ​ട്ട​ത് ​ര​ണ്ട് ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ.​ ​ ശ​നി​യാ​ഴ്ച​ ​രാ​ത്രി ഏഴരയ്ക്കാണ് ​മ​ണ്ണ​ഞ്ചേ​രി​ ​കുപ്പേഴം ജംഗ്ഷന് ​സ​മീ​പം​ ​എ​സ്.​ഡി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ് ​ഷാ​ൻ​ ​(38​)​​​ ​സ്കൂ​ട്ട​റി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​പി​ന്നാ​ലെ​ ​കാ​റി​ലെ​ത്തി​യ​വ​രു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വെ​ട്ടേ​റ്റു​ ​മ​രി​ച്ച​ത്.​ ​
ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ 7മണിയോ​ടെ​യാ​ണ് ​ആ​ല​പ്പു​ഴ​ ​വെ​ള്ള​ക്കി​ണ​റി​ൽ​ ​ബി.​ജെ.​പി​ ​ഒ.​ബി.​സി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ര​ൺ​ജി​ത്ത് ​ശ്രീ​നി​വാ​സൻ ​(44)​​​ ​വീ​ട്ടി​നു​ള്ളി​ൽ​ ​ഭാ​ര്യ​യ്ക്കും​ ​അ​മ്മ​യ്ക്കും​ ​മു​ന്നി​ൽ​ ​വെ​ട്ടേ​റ്റ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​
കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ​രാ​ഷ്ട്രീ​യ​മാ​ന​ങ്ങ​ൾ​ ​ഉള്ളതി​നാ​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യി​ലാ​ണ് ​ആ​ല​പ്പു​ഴ.​ ​നി​രോ​ധ​നാ​ജ്ഞ​യും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.