badminton

ഹ്യുൽവ: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന്റെ വെള‌ളി മെഡൽ നേടി കിഡംബി ശ്രീകാന്ത്. സിംഗപ്പൂർ താരം ലോ കെൻ യൂവിനോട് 21-15, 22-20 എന്ന സ്‌കോറിന് ശ്രീകാന്ത് പരാജയപ്പെട്ടു. സ്‌പെയിനിലെ കരോലിന മാരിൻ സ്‌റ്റേഡിയത്തിൽ രണ്ട് ഗെയിമിലും ആദ്യം ലീഡ് ചെയ്യാൻ ശ്രീകാന്തിനായി. എന്നാൽ സെ‌റ്റ് നേടാൻ കഴിഞ്ഞില്ല. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വെള‌ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രനേട്ടം ശ്രീകാന്തിന് ലഭിച്ചു.

20കാരനായ ഇന്ത്യൻ താരം ലക്ഷ്യ സെന്നിനെ സെമിയിൽ തോൽപിച്ചാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. ലക്ഷ്യയ്‌ക്ക് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ലഭിച്ചു. പ്രകാശ് പദുക്കോൺ (1983), സായ്‌ പ്രണീത്(2019) എന്നിവർക്കൊപ്പം ശ്രീകാന്തും ലക്ഷ്യ സെന്നും ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ സെമിയിൽ എത്തിയ ഇന്ത്യൻ താരങ്ങളായി. ഇത്തവണ ഇരുവർക്കും മെഡൽ നേട്ടമുണ്ടായതോടെ രണ്ട് മെഡൽ നേട്ടമെന്ന ചരിത്രവും ഇന്ത്യയ്‌ക്ക് സ്വന്തം.