
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: അപരിചിതരുടെ പക്കൽ നിന്നും ധനമോ സമ്മാനങ്ങളോ സ്വീകരിക്കരുത്, കർമ്മരംഗത്ത് അപ്രീതി.
ഭരണി: അധ്വാനം കൂടുതലും പ്രതിഫലം കുറവും,സന്താനത്തിന് അരിഷ്ടതയും വ്യാധിയും.
കാർത്തിക: ആയുധങ്ങളിൽ നിന്നും ജലയാത്രയിലും അപകടങ്ങൾ,വിദ്യാർഥികൾക്ക് ദിവസം അനുകൂലമല്ല.
രോഹിണി: വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുക, പൂർവിക സ്വത്ത് കൈവശം വരും.
മകയിരം: സ്ഥാനമാനങ്ങൾ നഷ്ടമാകും, വാത സംബന്ധമായ രോഗങ്ങൾക്ക് സാധ്യത.
തിരുവാതിര: ഗവണ്മെന്റിൽ നിന്നും അനുകൂലഫലം, കുടുംബ ജീവിതം സന്തോഷകരം.
പുണർതം: ദൂരദേശത്തുള്ളവരിൽ നിന്നും ആനുകൂല്യം, കാർഷികരംഗത്ത് നിന്ന് ആദായം ലഭിക്കും.
പുയം: രോഗശാന്തി, ഇഷ്ടജന സമാഗമം,വിദ്യാർഥികൾക്കും ശാസ്ത്രജ്ഞന്മാർക്കും അംഗീകാരം.
ആയില്യം: കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും,ആഭരണം,വസ്ത്രം,സുഗന്ധദ്രവ്യങ്ങളുടെ ലഭ്യത.
മകം: ഊഹക്കച്ചവടക്കാർ, വൈദ്യരംഗത്തുള്ളവർ എന്നിവർക്ക് ദിവസം അനുകൂലം,അംഗീകാരം ലഭിക്കും.
പൂരം: വിദേശ ബന്ധങ്ങൾ അഭിവൃദ്ധിപ്പെടും. ബുദ്ധിശക്തിയും ആത്മാർഥതയും പ്രകടിപ്പിക്കും.
ഉത്രം: കർമ്മ രംഗത്ത് പ്രശംസ നേടും. തീരുമാനമെടുക്കുന്നതിൽ വിജയം വരിക്കും.
അത്തം: പ്രശ്നങ്ങളെ ധീരതയോടെ നേരിടും. മത്സരങ്ങളിൽ മികച്ച വിജയം.
ചിത്തിര: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും സഹായം ലഭിക്കും.
ചോതി : പൊതു പ്രവർത്തകർക്ക് ഭരണരംഗത്ത് സ്വാധീനം വർദ്ധിക്കും.ഗ്രഹ വാഹന യോഗം.
വിശാഖം: ആരോപണങ്ങൾക്ക് വിധേയരാകും,കർമ്മരംഗത്ത് ദോഷാനുഭവങ്ങൾ ഉണ്ടാകും.
അനിഴം: കാര്യങ്ങൾ നേടാൻ കഠിന പ്രയത്നം വേണ്ടി വരും,ദാമ്പത്യപരമായി സമയം അനുകൂലമല്ല.
കേട്ട: ധനചിലവ് അധികമാകും. കർമ്മ രംഗത്ത് പ്രയാസമേറിയ ചുമതലകൾ ഏറ്റെടക്കേണ്ടിവരും.
മൂലം: ഔദ്യോഗികരംഗത്ത് പ്രതി സന്ധികളുണ്ടാകും.ജനങ്ങളുമായി അഭിപ്രായ വ്യത്യാസം.
പൂരാടം: ഭൂമി സംബന്ധമായ തർക്കങ്ങൾ,അപ്രതീക്ഷിത ധന നഷ്ടത്തിന് സാധ്യത.
ഉത്രാടം: സാമ്പത്തിക ബാധ്യത അധികമാകും. രാഷ്ട്രീയ രംഗത്തുള്ളവർ ആരോപണ വിധേയരാകും.
തിരുവോണം: വ്യവഹാരങ്ങളിൽ വിജയം, അപ്രതീക്ഷിത ഭാഗത്തു നിന്നും ധനാഗമനം പ്രതീക്ഷിക്കാം.
അവിട്ടം: സന്തോഷകരമായ ചില മുഹൂർത്തങ്ങൾ,എഴുത്തുകുത്തുകളിൽ നിന്നും സന്തോഷം ലഭിക്കും.
ചതയം: തൊഴിലിൽ ഉയർച്ചയും മേലധികാരികളുടെ പ്രോത്സാഹനവും,സന്താനങ്ങൾ കാരണം അഭിമാനം.
പൂരുരുട്ടാതി: ആഘോഷങ്ങളിൽ പങ്കെടുക്കും,കുടുംബാംഗങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ഉത്തൃട്ടാതി: അസാധാരണ ധൈര്യം പ്രകടിപ്പിക്കും. പ്രോജ്ര്രകുകൾക്ക് അംഗീകരവും പ്രോത്സാഹനവും ലഭിക്കും.
രേവതി: ബുദ്ധിപൂർവ്വം നീങ്ങിയാൽ മുടങ്ങിപ്പോയ പലതും പൂർത്തീകരിക്കാൻ കഴിയും,പദ്ധതികൾക്ക് രൂപം കൊടുക്കും.