
സ്‌ത്രീകളിൽ ഗർഭധാരണം സാദ്ധ്യമാക്കുന്നതിന് ശരിയായ സമയം ഏതാണ്? നവ ദമ്പതികളിൽ ഇത്തരത്തിൽ സംശയമുണ്ടാകാം. പങ്കാളികൾ തമ്മിൽ ആത്മബന്ധം ശക്തമായ ശേഷം മാത്രം ഗർഭധാരണം നടത്തുന്നതാണ് ഉചിതം. സാധാരണ ഒരു സ്‌ത്രീയിൽ 28 ദിവസങ്ങളുടെ കൃത്യമായ ആർത്തവ ചക്രമുളളവരിൽ 11 മുതൽ 14ദിവസങ്ങൾക്കിടെ ബന്ധപ്പെടുന്നത് ഗർഭധാരണം സാദ്ധ്യമാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ദമ്പതികൾ തമ്മിൽ നല്ല ലൈംഗികബന്ധം ഉണ്ടായാൽ മാത്രമേ ഗർഭധാരണം കൃത്യമായി നടക്കൂ.
മയോ ക്ളിനിക്കിലെ വിദഗ്ദ്ധർ പറയുന്നതനുസരിച്ച് എല്ലാ ദിവസവും തമ്മിൽ ബന്ധപ്പെടുന്നവരിലോ ഒന്നിടവിട്ട ദിവസങ്ങളിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നവരിലോ ആണ് ഇതിന് സാദ്ധ്യതയേറെ. എല്ലാദിവസവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സാദ്ധ്യമല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനിടെയെങ്കിലും ബന്ധപ്പെടുന്നത് ഗർഭധാരണത്തിന് സഹായകവുമാണ്.
ദമ്പതികൾ തമ്മിൽ നിരന്തരം ബന്ധപ്പെട്ടാൽ അത് ഗർഭധാരണത്തിന് സാദ്ധ്യത കൂട്ടുമെന്ന് കോർടിജെനിക്സ് പ്രിവന്റീവ് ഹെൽത്ത് കമ്പനി സിഇഒ ഡോ. ആഡം മാസെ പറയുന്നു. എന്നാൽ സ്ത്രീയുടെ ആകെ ആരോഗ്യവും ഇക്കാര്യത്തിൽ പ്രധാനമാണ്. ഓവുലേഷൻ സമയത്ത് തന്നെ ബന്ധത്തിന് ദമ്പതികൾ ശ്രമിക്കണം. ആർത്തവചക്രത്തിന്റെ ഭാഗമായ അണ്ഡോൽപാദനം ആർത്തവത്തിന് 10 മുതൽ 16 ദിവസത്തിനിടെയാണ് സംഭവിക്കുക.
പതിനാല് ആഴ്ചകളിലെ കണക്കെടുത്താൽ ശരാശരി 100 തവണയിലേറെ ബന്ധപ്പെടുന്നത് ഉചിതമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി വിദഗ്ദ്ധർ പറയുന്നത്. യുവ ദമ്പതികളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബന്ധപ്പെടുന്നവർക്ക് ഗർഭധാരണത്തിന് സാദ്ധ്യത ഏറെയാണ്. ഗർഭധാരണത്തിനായി ബന്ധപ്പെടുമ്പോൾ കൃത്രിമ ലൂബ്രിക്കെന്റ് പോലുളളവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ പറയുന്നു. ഇത് ബീജത്തിന്റെ ചലനശേഷിയെ ബാധിക്കുമെന്നതിനാലാണിത്.