kajol-

ബോളിവുഡ് താരദമ്പതികളായ അജ‌യ് ദേവ്‌ഗന്റെയും കാജോളിന്റെയും മുംബയിലെ വീട് വാടകയ്ക്ക് നൽകുന്നു. മുംബയ് പോവെയിലെ ഹീരനന്ദനി ഗാർഡനിലെ അറ്റ്‌ലാന്റിസ് പ്രോജക്‌ടിന്റെ 21-ാം നിലയിലെ അപ്പാർട്ട്‌മെന്റാണ് വാടകയ്ക്ക് നൽകുന്നത്. ഡിസംബർ മൂന്നിനാണ് 771 സ്‌ക്വയർ ഫീറ്റുള്ള വീട് വാടകയ്ക്ക് നൽകിയത്. 90000 രൂപയാണ് മാസവാടകയായി ഈടാക്കുന്നതെന്ന് വാടകകരാറിൽ പറയുന്നു. മൂന്ന് ലക്ഷം രൂപയാണ് അഡ്വാൻസ്. ഒരു വർഷത്തിനു ശേഷം മാസ വാടക 96,750 രൂപ നൽകണമെന്നും കരാറിലുണ്ട്.


നിലവിൽ ഭർത്താവ് അജയ് ദേവഗണിനൊപ്പം ജുഹൂവിലുള്ള ശിവശക്തി എന്ന ആഢംബര ബംഗ്ളാവിലാണ് കാജോൾ താമസിക്കുന്നത്. ബോളിവുഡിലെ നിരവധി സെലിബ്രിറ്റികളാണ് ഇവിടെ താമസിക്കുന്നത്. ഋത്വിക് റോഷൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ഇവിടെയാണ് താമസം. 590 സ്‌ക്വയർ യാ‌ർ‌ഡുള്ള ഈ വീട് 60 കോടിക്കാണ് താരദമ്പതികൾ ഈ വീട് വാങ്ങിയത്.


നിരവധി ബോളിവുഡ് താരങ്ങൾ ഇതിനകം തങ്ങളുടെ വീടുകളും വാണിജ്യ കോംപ്ലക്സുകളും വാടകയ്ക്ക് നൽകിയിട്ടുണ്ട്. സൽമാൻ ഖാൻ തന്റെ മുംബൈയിലെ അപാർട്‌മെന്റ് 95,000 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങൾ ഇതിനകം തങ്ങളുടെ വീടുകളും വാണിജ്യ കോംപ്ലക്സുകളും വാടകയ്ക്ക് നൽകിയിട്ടുണ്ട്. സൽമാൻ ഖാൻ തന്റെ മുംബൈയിലെ അപാർട്‌മെന്റ് 95,000 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ അന്ധേരിയിലുള്ള വീട് നടി കൃതി സനോണിനാണ് വാടകയ്ക്ക് നൽകിയത്. 10 ലക്ഷം രൂപയാണ് പ്രതിമാസ വാടക. രണ്ട് വർഷത്തേക്കാണ് ഈ വീട് കൃതി സനോൺ വാങ്ങിയത്.