pulwama

ശ്രീനഗർ: പൊലീസിന് നേരെ വീണ്ടും ആക്രമണവുമായി കാശ്‌മീരിലെ ഭീകരർ. പുൽവാമയിലാണ് സംഭവം. ഞായറാഴ്‌ച വൈകുന്നേരത്തോടെ വീടിന്റെ പരിസരത്ത്‌ വച്ചാണ് മുഷ്‌താഖ് അഹമ്മദ് വാഗെയ്‌ക്കാണ് വെടിയേ‌റ്റത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിൽ പ്രവേശിപ്പിച്ചു.സ്ഥലത്ത് സുരക്ഷാ സേന ശക്തമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്‌ചയും കാശ്‌മീരിൽ മൂന്നോളം പൊലീസ് ഉദ്യോഗസ്ഥർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ഡിസംബർ ഒന്നുവരെ 843 തീവ്രവാദി ആക്രമണങ്ങളുണ്ടായി. ഇതിൽ 86 പൊതുജനങ്ങളും 78 സൈനികരും മരണമടഞ്ഞതായാണ് വിവരം.

മുൻപ് ശ്രീനഗറിൽ പൊലീസ് വാഹനത്തിനുനേരെ നുഴഞ്ഞുകയറിയ ഭീകരർ ആക്രമണം നടത്തിയപ്പോൾ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ വീരചരമമടഞ്ഞിരുന്നു. പാർലമെന്റ് ആക്രമൺ ദിന വാർഷികത്തിലായിരുന്നു സംഭവം.