fire

പാലക്കാട്: പച്ചക്കറി ചന്തയിലെ ആക്രിക്കടയിൽ തീപിടിത്തം. വലിയങ്ങാടിയിലെ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തിൽ ഏതെങ്കിലും തൊഴിലാളികളുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. അഞ്ച് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.