
ആലപ്പുഴ: സർവകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി ജെ പി ജില്ലാ നേതൃത്വം. കളക്ടർ കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്നും, യോഗം നടക്കുന്നത് രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്താണെന്നും ബി ജെ പി ജില്ലാ നേതൃത്വം അറിയിച്ചു.
എന്നാൽ കൂടിയാലോചനകൾക്ക് ശേഷമാണ് യോഗം തീരുമാനിച്ചതെന്ന് ആലപ്പുഴ ജില്ലാ കളക്ടർ പ്രതികരിച്ചു. ഇന്നലെത്തന്നെ എല്ലാ രാഷ്ട്രീയ നേതാക്കളെയും വിവരമറിയിച്ചിരുന്നുവെന്നും, എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് സർവകക്ഷിയോഗം നടക്കുന്നത്. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം. മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും