
ആലുവ: കിഴക്കേ കടുങ്ങല്ലൂരിലെ ബാർബർ ഷോപ്പിൽ മുത്തശിയോടൊപ്പം മുടിവെട്ടാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ കണിയാംകുന്ന് ചരിവുപറമ്പിൽ അബ്ദുൾ ഷെമീറി (24)നെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇത് സംബന്ധിച്ച പരാതി പ്രാദേശിക കോൺഗ്രസ് തേതാവ് ഇടപ്പെട്ട് ഒതുക്കിയെന്ന് ആരോപണമുയർന്നിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗം വിഷയം വിവാദമാക്കിയതോടെ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് കണ്ടെത്തി. തുടർന്ന് ആഴ്ചകൾക്ക് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.