amma-meeting

കൊച്ചി: താരസംഘടന 'അമ്മ'യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്ക് കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജു, ശ്വേതാ മേനോൻ എന്നിവർ വിജയിച്ചപ്പോൾ, ആശശരത്, നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർക്ക് പരാജയം രുചിക്കേണ്ടി വന്നു.

നിർവാഹക സമിതിയിലേക്ക് ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ വിജയിച്ചു. ആശ ശരത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ നിർവാഹക സമിതിയിലേക്കുമാണ് മത്സരിച്ചത്.

പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയസൂര്യ സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാണ്.

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് പുതിയൊരു സെലിബ്രിറ്റി മെമ്പർ കൂടി ഇത്തവണ എത്തി. നിർമ്മാതാക്കളിലെ സൂപ്പർ സ്‌റ്റാർ ആയ ആന്റണി പെരുമ്പാവൂർ. തന്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ ചിത്രങ്ങളിലെല്ലാം ആന്റണിയുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്. എന്നാൽ മറ്റുസിനിമകളിലേക്കും ചുവടുവയ‌ക്കാനുള്ള നീക്കമാണോ അമ്മ അംഗത്വം എന്നതാണ് പലരും ഉറ്റുനോക്കുന്നത്.