
കറാച്ചി: രാജ്യത്തെ ക്രിക്കറ്റ് വളർച്ചയുടെ പാതയിലാണെന്നും പാകിസ്ഥാൻ ക്രിക്കറ്റർമാരെ നോക്കി ഇന്ത്യ അസൂയപ്പെടുന്ന കാലമാണ് ഇനി വരാൻ പോകുന്നതെന്നും മുൻ പാക് താരം റഷീദ് ലത്തീഫ്. കഴിഞ്ഞയാഴ്ച വെസ്റ്റിൻഡീസിനെതിരായ ടി ട്വന്റി പരമ്പര പാകിസ്ഥാൻ തൂത്ത് വാരിയതിന്റെ വെളിച്ചത്തിൽ നടന്ന ടെലിവിഷൻ ചർച്ചയിലാണ് റഷീദ് ലത്തീഫ് ഇങ്ങനെ പറഞ്ഞത്.
പാകിസ്ഥാൻ ഓപ്പണർമാരായ മുഹമ്മദ് റിസ്വാനെയും ബാബർ അസാമിനെയും ഒട്ടേറെ പ്രശംസിച്ച ലത്തീഫ്, ഒരുകാലത്ത് വിരാട് കൊഹ്‌ലിയേയും രോഹിത് ശർമ്മയേയും പോലുള്ള താരങ്ങൾ തങ്ങൾക്കില്ലലോ എന്നോർത്ത് പാകിസ്ഥാൻ വിഷമിച്ചിരുന്നെങ്കിൽ ഇനി ഇന്ത്യ പാകിസ്ഥാൻ താരങ്ങളെ നോക്കി അതുപോലെ പരിഭവിക്കുമെന്നും ലത്തീഫ് സൂചിപ്പിച്ചു.
കരിയറിന്റെ തുടക്കത്തിൽ മുഹമ്മദ് റിസ്വാനും ബാബർ അസാമും അമിതപ്രതിരോധത്തിലൂന്നിയാണ് കളിക്കുന്നതെന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ കളിമികവിൽ വളരെയേറെ മുന്നോട്ട് പോയെന്നും ഇന്ന് ലോകച്ചിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ട് പാകിസ്ഥാന് അവകാശപ്പെട്ടതാണെന്നും ലത്തീഫ് വ്യക്തമാക്കി.