aishwarya

ന്യൂഡൽഹി: പനാമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് ബോളിവുഡ് താരം ഐശ്വര്യ റായിക്ക് ഇ ഡി നോട്ടീസ് അയച്ചു. 1048 ഇന്ത്യക്കാരുടെ പേരുകളാണ് പനാമ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്‌മ പുറത്തു വിട്ടിരിക്കുന്നത്.

ബോളിവുഡ് താരങ്ങളുൾപ്പെടെ നിരവധി പേർ പട്ടികയിലുണ്ട്. കള്ളപ്പണം ഒളിപ്പിച്ചുവെന്നതാണ് ആരോപണം. നേരത്തേ രണ്ട് തവണ ഇഡി ഐശ്വര്യയ്‌ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകണമെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം,​ ചോദ്യം ചെയ്യലിന് താരം ഡൽഹിയിലെ ഇ ഡി ആസ്ഥാനത്ത് എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിൽ നിന്ന് ഒമ്പത് പേരുടെ പേരും പനാമ പുറത്തു വിട്ട പട്ടികയിലുണ്ട്.