
കൊച്ചി: താരസംഘടന 'അമ്മ'യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ആശശരത്, നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർക്ക് തോൽവി. വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജു, ശ്വേതാ മേനോൻ എന്നിവർ വിജയിച്ചു.
നിർവാഹക സമിതിയിലേക്ക് ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ വിജയിച്ചു. ആശ ശരത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ നിർവാഹക സമിതിയിലേക്കുമാണ് മത്സരിച്ചത്.
പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയസൂര്യ സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാണ്.
താരങ്ങൾക്ക് ലഭിച്ച വോട്ട് നിലയിങ്ങനെ-
മണിയൻപിള്ള രാജു (224)
ശ്വേത മേനോൻ (176)
ആശ ശരത് (153)
എക്സിക്യൂട്ടീവ് കമ്മറ്റി
ബാബുരാജ് –242
ലാൽ–212
ലെന–234
മഞ്ജു പിള്ള–215
രചന നാരായണൻകുട്ടി–180
സുധീർ കരമന–261
സുരഭി–236
ടിനി ടോം–222
ടൊവിനോ തോമസ്–220
ഉണ്ണി മുകുന്ദൻ–198
വിജയ് ബാബു–225
ഹണി റോസ്–145
നിവിൻ പോളി–158
നാസർ ലത്തീഫ്–100