
ന്യൂഡൽഹി: ഡിസംബർ 26ന് ആരംഭിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി സംഘാടകർ. മത്സരത്തിന് കാണികൾക്ക് പ്രവേശനമുണ്ടാകില്ല. നിലവിൽ മത്സരങ്ങൾക്ക് 2000 കാണികളെ മാത്രം പ്രവേശിപ്പിക്കാനാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ അനുമതിയുള്ളത്. എന്നാൽ സ്പോൺസർമാരും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമുള്ള ടിക്കറ്റ് നൽകി കഴിയുന്നതോടെ പുറത്ത് നിന്നുള്ള കാണികളെ പ്രവേശിപ്പിക്കാൻ സാധിക്കാതെ വരും. നിലവിൽ ആദ്യ ടെസ്റ്റിനുള്ള ടിക്കറ്റുകൾ വിൽക്കേണ്ടെന്നാണ് ദക്ഷിണാഫ്രിക്കൻ ബോർഡിന്റെ തീരുമാനം.
🎟 Announcement 🎟
— Imperial Wanderers Stadium (@WanderersZA) December 17, 2021
Please note, no announcement has been made regarding ticket sales for the upcoming Test match at the #ImperialWanderers Stadium between 🇿🇦 and 🇮🇳.
At this point, it isn’t clear if fans will be allowed. We will make further announcements in due course. pic.twitter.com/bI11Y4zh7Z
ദക്ഷിണാഫ്രിക്കയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് കാരണമാണ് മത്സരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദക്ഷണാഫ്രിക്കൻ ബോർഡ് നിബന്ധിതമായത്. നേരത്തെ പരമ്പരയുടെ നടത്തിപ്പ് തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. ഒമിക്രോൺ ഭീതി മുലം ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്താൻ ആദ്യം താത്പര്യം കാണിച്ചിരുന്നില്ല. എന്നാൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അതീവ സുരക്ഷിതമായ ബയോ ബബിൾ മുതലായ സൗകര്യങ്ങൾ ഉറപ്പു നൽകിയതിനു ശേഷമാണ് ബി സി സി ഐ പര്യടനവുമായി മുന്നോട്ട് പോകാൻ തയ്യാറായത്.
ഡിസംബർ 16ന് ദക്ഷിണാഫ്രിക്കയിൽ എത്തിയ ഇന്ത്യൻ ടീം ഒരു റിസോർട്ടിലാണ് നിലവിൽ താമസം. ഇന്ത്യൻ ടീമിന് താമസിക്കുന്നതിന് വേണ്ടി മാത്രം ഈ റിസോർട്ട് മൊത്തമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ബുക്ക് ചെയ്തിരിക്കുകയാണ്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കും.