home

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണ് വിവാഹത്തോടെ ആരംഭിക്കുന്നത്. പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഇതുമായി ബന്ധപ്പെട്ടവയാണ്. പങ്കാളികൾക്കിടയിൽ സ്നേഹവും പരസ്പരമുള്ള മനസിലാക്കലുകളും ഉണ്ടെങ്കിൽ മാത്രമേ പിന്നീടുള്ള ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകു. എന്നാൽ ജാതക പ്രകാരമുള്ള ചില പ്രശ്നങ്ങൾ ദമ്പതികൾ തമ്മിലുള്ള പൊരുത്തകേടിന് ഇടയാക്കുന്നുണ്ട്. പക്ഷെ ജ്യോതിശാസ്‌ത്രപരമായ ചില ചിട്ടകൾ പിന്തുടർന്നാൽ ഇതിന് ശാശ്വത പരിഹാരം ഉണ്ടാകും. ഇക്കാര്യങ്ങൾ മുടക്കം കൂടാതെ ചെയ്യണം എന്ന് മാത്രം.

വീടിന്റെ മുൻ വശത്ത് ഒരു തുളസി നടുകയും മുടക്കം കൂടാതെ നനയ്ക്കുകയും ചെയ്താൽ പങ്കാളികൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നു. ഇതിനൊപ്പം കുങ്കുമവും മഞ്ഞളും വെള്ളത്തിൽ ചാലിച്ച് തുളസിച്ചെടിയിൽ തളിക്കുന്നതും നല്ലതാണ്. ഇത് ഭാര്യയാണ് ചെയ്യേണ്ടത്.

കിടപ്പുമുറിയിൽ പിങ്ക് നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുക. കിടക്കയുടെ നാല് വശങ്ങളിലും പിങ്ക് നിറത്തിലുള്ള നൂലുകളാൽ ബന്ധിപ്പിക്കുന്നതും പങ്കാളികൾക്കിടയിലുള്ള സ്നേഹം വർദ്ധിക്കാൻ കാരണമാകും.

വീടിന്റെ തെക്ക് കിഴക്ക് മൂലയിൽ ചുവന്ന നിറത്തിലുള്ള ഒരു ബൾബ് സ്ഥാപിക്കുന്നത് ഉത്തമം. ഇവ എപ്പോഴും പ്രകാശിക്കുന്നത് ദമ്പതികൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കുന്നതിന് ഇടയാക്കും.

തെക്ക് കിഴക്ക് ദിശയിൽ കിടക്കുക. എതിർ വശത്തായി ഒഴുകുന്ന ജലത്തിന്റെ ചിത്രം വയ്ക്കുക.

ഒരാളുടെ ഹൃദയത്തിലേക്ക് മറ്റൊരാൾ പ്രവേശിക്കുന്നത് നാവിൻ തുമ്പിലൂടെയാണ്. അതുകൊണ്ട് തന്നെ നല്ല ഭക്ഷണം പാകം ചെയ്ത് പരസ്പരം ഊട്ടുന്നത് സ്നേഹത്തിന്റെ തീവ്രത പതിൻമടങ്ങ് വർദ്ധിക്കാനിടയാക്കും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നഖം മുറിക്കുന്നതും, വ്യാഴം, ശനി ദിവസങ്ങളിൽ തുണി അലക്കുന്നതും സന്തോഷകരമായ കുടുംബ ജീവിതത്തിന് ഉത്തമം അല്ല.

ജോലി കഴിഞ്ഞ് മടങ്ങി വന്നാൽ പരാതികളും പരിഭവങ്ങളും ഇല്ലാതെ സ്നേഹത്തോടെ സംസാരിക്കുക. കൂടാതെ വെള്ളിയാഴ്ച ദിവസങ്ങളിൽ പരസ്പരം സമ്മാനങ്ങൾ നൽകുന്നതും ഉത്തമം.