കഴിഞ്ഞ ദിവസമായിരുന്നു താരസംഘടന അമ്മയിലെ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. മോഹൻലാലും മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാര്യർ അടക്കമുള്ള മിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനെത്തി. തുടർന്ന് നടന്ന പ്രസ്‌മീറ്റിൽ 27 വർഷം പഴക്കമുള്ള ബൈലോ പുതുക്കിയ വിവരം അമ്മ ഭാരവാഹികൾ അറിയിച്ചു. ഈ ആവശ്യങ്ങൾ ആദ്യം ഉന്നയിച്ചത് സിനിമാ മേഖലയിലെ വനിതകളുടെ സംഘടനായായ ഡബ്ല്യൂസിസിയായിരുന്നു.

amma-press-meet

ഭാവന, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്തുമുൾപ്പടെയുള്ളവർ സംഘടനയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബൈലോ പുതുക്കിയ വിവരം രേവതി ഉൾപ്പടെയുള്ള ഡബ്ല്യൂസിസിയിലെ താരങ്ങളെ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബാബുരാജ്.

'കുറച്ച് ദിവസം മുൻപ് രേവതി മാഡത്തിനെ വിളിച്ചിരുന്നു. ബൈലോയിൽ തിരുത്തലുകൾ വരുത്തിയ വിവരം അറിയിച്ചു. പത്മപ്രിയയെ വിളിച്ചിരുന്നു. അവർ ഇന്ന് വരാമെന്ന് പറഞ്ഞതാണ്. ഞങ്ങൾക്കങ്ങനെ ശത്രുക്കളൊന്നുമില്ല. പത്മപ്രിയയ്ക്ക് ഭയങ്കര ഇഷ്ടമായി. ഞാനത് വായിച്ചുനോക്കിയെന്നും വരാമെന്നും പറഞ്ഞതാണ്. അകന്നുപോയ എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലാലേട്ടന്റെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയുടെ ലക്ഷ്യം.'-അദ്ദേഹം പറഞ്ഞു.