
പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് വിനീത് ശ്രീനിവാസൻ. ലൈഫിലുള്ള എല്ലാ കാര്യങ്ങളോടും ഭയങ്കര പാഷനേറ്റ് ആയിട്ടുള്ള ആളാണ് പ്രണവ്. ബേസിക്കലി നല്ലൊരു കലാകാരനാണ്. നന്നായി എഴുതും, പാടും, വരയ‌്ക്കും, കുക്ക് ചെയ്യും, ഗാർഡനിംഗ് , നല്ല ഫോട്ടോസ് എടുക്കും. ഭാവിയിൽ അവൻ എന്തിലേക്കൊക്കെയാണ് പോവുകയെന്ന് എനിക്കറിയില്ല. പക്ഷേ എന്തിലേക്ക് പോയാലും പല കാര്യങ്ങളും ചെയ്യാൻ പറ്റുന്ന ആളാണ് പ്രണവെന്ന് വിനീത് പ്രതികരിച്ചു.
വിനീത് ശ്രീനിവാസന്റെ വാക്കുകൾ-
'ആക്‌ടർ എന്ന നിലയിൽ അപ്പു മാറി നിൽക്കാൻ പോകുന്ന ഒരു കാര്യമുണ്ട്. ലാലങ്കിളിന്റെ കാര്യത്തിൽ ആൾക്കാർ പറയുന്ന ഒരു കാര്യമുണ്ടല്ലോ, റിസ്ട്രെയിൻഡ് ആയിട്ട് നമ്മളിലേക്ക് ഇമോഷൻസ് എത്തിക്കുന്ന സംഗതി ലാലങ്കളിന്റെ പെർഫോമൻസിലുണ്ട്. അത് അപ്പുവിന്റെ പെർഫോമൻസിലുമുണ്ട്. ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈവയ‌്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ടാകും. അത് ലാലങ്കിളിനുണ്ട്. കിരീടത്തിലൊക്കെ ലാലങ്കിൾ നടന്നുപോകുമ്പോൾ ബാക്ക് ഷോട്ടിൽ പോലും നമുക്ക് ആ ഫീൽ കിട്ടുന്നത് അതുകൊണ്ടാണ്. മുണ്ടിന്റെ കരപിടിച്ചു നടക്കുമ്പോൾ പോലും സാധരണക്കാരനായിട്ട് നമുക്ക് ഫീൽ ചെയ്യും. എവിടെയൊക്കെയോ അതിന്റെ ശകലങ്ങൾ അപ്പുവിന് കിട്ടിയിട്ടുണ്ട്.
ഒരു ഗ്ളോബൽ സിറ്റിസണിനെ പോലെ നടക്കുകയാണവൻ. മലയാളത്തിലെ കൂടുതൽ ആളുകളിലേക്ക് വരുമ്പോൾ വീണ്ടും തെളിഞ്ഞുവരും. അപ്പുവിന്റെ നല്ല കുറേ മൊമന്റസ് ക്യാപ്‌ചർ ചെയ്യാൻ നമുക്ക് പറ്റിയിട്ടുണ്ട്. ഇതൊരു തുടക്കമാണെന്നാണ് എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിന്റെ മുകളിലേക്കാണ് ആൾ പോവുക.
എല്ലാത്തിനോടും ഇഷ്‌ടമുള്ളയാളാണവൻ. ലൈഫിലുള്ള എല്ലാ കാര്യങ്ങളോടും ഭയങ്കര പാഷനേറ്റ് ആയിട്ടുള്ള ആളാണ് പ്രണവ്. ബേസിക്കലി നല്ലൊരു കലാകാരനാണ്. നന്നായി എഴുതും, പാടും, വരയ‌്ക്കും, കുക്ക് ചെയ്യും, ഗാർഡനിംഗ് , നല്ല ഫോട്ടോസ് എടുക്കും. ഭാവിയിൽ അവൻ എന്തിലേക്കൊക്കെയാണ് പോവുകയെന്ന് എനിക്കറിയില്ല. പക്ഷേ എന്തിലേക്ക് പോയാലും പല കാര്യങ്ങളും ചെയ്യാൻ പറ്റുന്ന ആളാണവൻ'.