rai-philippines

മനില: ഫിലിപ്പൈൻസിൽ റായ് (ഒഡെറ്റേ) ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 208 ആയി. മദ്ധ്യ വിസയാസ് മേഖലയിൽ മാത്രം 129 പേരും പടിഞ്ഞാറൻ വിസയാസിൽ 22 പേരും മരിച്ചു. രാജ്യം വൻ വെള്ളപ്പൊക്ക കെടുതിയിലാണ്. 52 പേരെ കാണാതായി. 239 പേർക്കോളം പരിക്കേറ്റു. കഴിഞ്ഞയാഴ്ചയാണ് റായ് രാജ്യത്ത് നാശം വിതയ്ക്കാനരംഭിച്ചത്. മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിലാണ് നിലവിൽ കാറ്റടിക്കുന്നത്. 180,800 ലധികം പേരുടെ വീടുകൾ പൂർണമായും തകർന്നു. 3000ത്തിലധികം മേഖലയിൽ ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. രാജ്യത്ത് ഈ വർഷം അനുഭവപ്പെട്ട 15ാമത്തെ ചുഴലിക്കാറ്റാണ് റായ്