
മോസ്കോ: 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവിട്ട ശേഷം ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെസാവ ഭൂമിയിൽ തിരിച്ചെത്തി. മെസാവയുടെ സഹായിയായ യോസോ ഹിറാനയും പേടകം നിയന്ത്രിച്ച അലക്സാണ്ടർ മിസുർകിനും ഒപ്പമുണ്ടായിരുന്നു. റഷ്യയാണ് കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന്
സോയൂസ് പേടകത്തിൽ ഡിസം. ഏഴിന് ഇരുവരേയും ബഹിരാകാശത്ത് എത്തിച്ചത്.
ബഹിരാകാശ നിലയത്തിൽ വച്ച് പല്ല് തേക്കുന്നതിന്റേയും ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിന്റേയും ഉറങ്ങുന്നതിന്റേയും ചായ കുടിക്കുന്നതിന്റേയും മറ്റും വീഡിയോകൾ മെസാവ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ബഹിരാകാശത്ത് മൂത്രമൊഴിക്കുന്നത് വളരെ എളുപ്പമാണെന്ന് മെസാവ പറയുന്നു. റഷ്യ ബഹിരാകാശത്തേയ്ക്ക് അയച്ച ആദ്യ ജപ്പാനീസ് സഞ്ചാരികളാണ് മെയ്സാവയും ഹിറാനോയും.ദൗത്യം വിജയച്ചതോടെ സ്പേസ് എക്സിന്റെ ചാന്ദ്ര യാത്രയുടെ ആദ്യ സ്വകാര്യ യാത്രികനാകാൻ മെസാവയ്ക്ക് അവസരം ലഭിക്കും.
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് നോക്കാൻ എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
ഭാരമില്ലായ്മ എനിയ്ക്ക് അനുഭവിച്ചറിയണമായിരുന്നു.
യുസാകു മെസാവ