
ലണ്ടൻ : പ്രമുഖ ബ്രിട്ടീഷ് ആർക്കിടെക്ട് റിച്ചാർഡ് റോജേഴ്സ് (88) അന്തരിച്ചു. മരണകാരണം വ്യക്തമല്ല.
പാരിസിലെ പൊംപിദൂ സെന്റർ അടക്കമുള്ള നിരവധി ലോകപ്രശസ്ത കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 2007ലെ പ്രിത്സ്കർ പ്രൈസ് ഉൾപ്പെടെ രൂപകൽപനക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഇറ്റലിയിലെ ഫ്ലോറൻസിലാണ് ജനനം. മുസോളിനിയുടെ ഭരണകാലത്ത് 1938ൽ ബ്രിട്ടനിലേക്ക് കുടിയേറിയതാണ്
കുടുംബം. ബ്രിട്ടീഷ് ഡിസൈനറായിരുന്ന സു ബ്രംവെല്ലാണ് ആദ്യ ഭാര്യ. പിന്നീട് പാചകവിദഗ്ദ്ധയായ റൂത്ത് എലിയാസിനെ വിവാഹം ചെയ്തു. സംരംഭകനായ റൂ അടക്കം അഞ്ച് മക്കളുണ്ട്.