lalga

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ സെവിയ്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി. ഇവാൻ റാക്കിടിച്ചും ലൂക്കാസ് ഒക്കാംപോസുമാണ് സെവ്വിയുടെ സ്കോറർമാർ. ഫിലിപ്പെ അത്‌ലറ്റിക്കോയ്‌ക്കായി ലക്ഷ്യം കണ്ടു..37 പോയിന്റുള്ള സെവിയ്യ നിലവിലൽ രണ്ടാം സ്ഥാനത്താണ്. അത്‌ലറ്റിക്കോ അഞ്ചാമതും. അതേസമയം ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെ തരംതാഴ്ത്തിൽ സോണിലുള്ള കാഡിസ് ഗോൾ രഹിത സമനിലയിൽ തളച്ചു.