
ജോഹന്നാസ്ബർഗ്: ഒമിക്രോൺ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അടിച്ചിട്ട സ്റ്റേഡിയത്തിലാകും നടത്തുകയെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. ബി.സി.സി.ഐയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും സംയുക്തമായെടുത്ത തീരുമാനമാണിത്. 3 വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉള്ളത്. ക്രിസ്മസിന് പിറ്റേന്ന് സെഞ്ചൂറിയനിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി 19നാണ് ഏകദിന പരമ്പര തുടങ്ങുന്നത്. ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്.