
റഹ്മാൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ അഭിനയിക്കുന്ന എതിരെയുടെ ചിത്ര്രീകരണം ഡിസംബർ24 ന് തൊടുപുഴയിൽ തുടങ്ങും. നവാഗതനായ അമൽ കെ.ജോബിസംവിധാനം നിർവഹിക്കുന്ന ഇൗ ചിത്രത്തിൽ ഗോകുൽ സുരേഷും നമിതാപ്രമോദുമാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
കെ മധുവിന്റെ ബാങ്കിംഗ് ഹവേഴ്സ്10 ടു 4 എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലൊരാളായി സിനിമാരംഗത്തെത്തിയി അമലിന്റെ ആദ്യചിത്രം പറയുന്നത്ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് .മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന റാം നിർമ്മിക്കുന്നഅഭിഷേക് ഫിലിംസിന്റെരമേഷ് പി.പിള്ളയാണ് ഇൗ ചിത്രവും നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, ശാന്തികൃഷ്ണ, ഇന്ദ്രൻസ്, ഡോ.റോണി, പുതുമുഖം വിജയ് നെല്ലീസ് എന്നിവരും താരനിരയിലുണ്ട്.യ വേഷമണിയുന്നു.
സംവിധായകൻ അമൽ.കെ.ജോബി, അമൽദേവ്.കെ.ആർ. എന്നിവരുടെ കഥക്ക് സേതു തിരക്കഥയും സംഭാഷണവും രചിക്കുന്നു. സംഗീതം.കേദാർ. വിഷ്ണുനാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി. പ്രൊഡക്ഷൻ കൺട്രോളർ.അലക്സ്. ഇ. കുര്യൻ. പ്രൊഡക്ഷൻ എക്സിക്യട്ടീവ് രാജേഷ് മേനോൻപ്രോജക്ട് ഡിസൈനർ വിജയ് നെല്ലിസ് . ന്യൂസ്- വാഴൂർ ജോസ്.