award

നെടുമങ്ങാട്: കായ്പാടി ജോയിന്റ് ഫാമിംഗ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം പ്രസിഡന്റ് നൗഷാദ് കായ്പാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം വൈസ് പ്രസിഡന്റ് ജോൺ ജി. കൊട്ടറ നിർവഹിച്ചു. സാമ്പത്തിക വർഷം അംഗമായിരിക്കേ മരിച്ചവർക്കായി അനുശോചന പ്രമേയാവതരണം മെമ്പർ എ.സലാഹുദീൻ അവതരിപ്പിച്ചു. സെക്രട്ടറി (എച്ച്) സി. രാധാകുമാരി, മെമ്പർമാരായ മിനീഷ് തങ്കച്ചി, പി.എസ്. സുനന്ദകുമാരി,​ എം. ഹക്കീം, ജി.സി. ഗോപി, രത്നാകരൻ (ചീഫ് അക്കൗണ്ടന്റ്) എന്നിവരും ജീവനക്കാരായ ബി.എസ്. സോഫിയ, പി.എസ്. പ്രശാന്തി,​ താഹിറാ ബീവി,​ രാധിക ഗോകുൽ എന്നിവർ സംസാരിച്ചു.