
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ 26കാരൻ ഫൈസർ വാക്സിന്റെ പാർശ്വഫലങ്ങൾ കാരണം മരിച്ചെന്ന് റിപ്പോർട്ട്. വാക്‌സിന്റെ ആദ്യ ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു മരണം. ഇന്നലെയാണ് അധികൃതർ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. വാക്‌സിനെടുത്ത ശേഷം യുവാവിന് ഹൃദയത്തിന്റെ മദ്ധ്യധമനികൾ വീർക്കുന്ന ഒരു വൈറസ് മൂലം വരുന്ന രോഗമാണ് മയോകാർഡൈറ്റിസ്. സംഭവത്തിൽ ഫൈസർ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.