phone

ചെന്നൈ: ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിൽ പോൺ വീഡിയോ ഷെയർ ചെയ്‌ത അദ്ധ്യാപകൻ അറസ്‌റ്റിൽ. ചെന്നൈയിൽ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായുള‌ള ഗ്രൂപ്പിലാണ് മദ്യപിച്ച് ബോധമില്ലാതെ അദ്ധ്യാപകൻ അശ്ളീല വീഡിയോ ഷെയർ ചെയ്‌തത്. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ പരാതിയിൽ സ്‌കൂളിലെ ഗണിതാദ്ധ്യാപകനായ ആർ.മതിവാണനെ അറസ്‌റ്റ് ചെയ്‌തു.

ഇയാൾക്കെതിരെ ഐ.ടി, പോക്‌സോ വകുപ്പുകൾ അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. കുട്ടികൾക്ക് പരീക്ഷയ്‌ക്ക് പ്രത്യേക പരിശീലനം നൽകുന്നതിനുള‌ള ഗ്രൂപ്പാണിത്. ഇതിൽ ഇതേ സ്‌കൂളിൽ പത്ത് വർഷത്തെ അദ്ധ്യാപന പരിചയമുള‌ള മതിവാണനും ക്ളാസുകൾ എടുക്കാറുണ്ട്. അശ്ലീല ചിത്രമാണെന്നറിയാതെ മദ്യപിച്ച് ബോധമില്ലാതെയാണ് വീഡിയോ അയച്ചതെന്ന് ഇയാൾ സ്‌കൂളിലെ അന്വേഷണ കമ്മീഷനിൽ അറിയിച്ചു.