kk

രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ രോഗപ്രതിരോധ ശേഷി കൂടിയേ തീരൂ. രോഗപ്രതിരോധ സംവിധാനം രോഗാണുക്കളെ ആക്രമിക്കുകയും നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടുന്നത് രോഗങ്ങൾ പിടിപെടാതിരിക്കാൻ മാത്രമല്ല.

ചർമ്മം, മുടി, സന്ധി എന്നിവയുടെ ആരോഗ്യം നിലനിറുത്താനും പ്രതിരോധശേഷി പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാനായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വളരെ വലിയ പങ്കുവഹിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക അണുബാധ അകറ്റി നിറുത്തുകയും ശ്വേത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയായ ഈന്തപ്പഴം ശീലമാക്കാം. കഞ്ഞിവെള്ളം, കരിക്ക്, മധുരക്കിഴങ്ങ്, കാരറ്റ്, ബ്രോക്കോളി, ബദാം, വാൾനട്ട്, തൈര്, സ്പിനാച്ച്, കിവി, പേരയ്ക്ക, ഓറഞ്ച്, പപ്പായ, ശർക്കര, നെയ്യ്, ചീര, ഗ്രീൻ ടീ, വെളുത്തുള്ളി എന്നിവ കഴിക്കുന്നതും നല്ലതാണ്.