sayaka-kanda

ടോക്കിയോ : ജപ്പാനീസ് നടിയും ഗായികയും നടൻ മസാകി കാന്റയുടെ മകളുമായ സയാക കാന്റ ( 35 ) 22 നിലകെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വടക്കൻ ജപ്പാനിലെ സപ്പോരോയിലെ ഒരു ഹോട്ടലിലെ14ാം നിലയിലെ ഔട്ട്ഡോർ ഏരിയയിൽ അബോധാവസ്ഥയിൽ വീണുകിടുന്ന സയാകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഡിസ്നിയുടെ ആനിമേഷൻ ചിത്രമായ ' ഫ്രോസണി"ന്റെ ജാപ്പനീസ് മൊഴിമാറ്റ പതിപ്പിൽ കേന്ദ്രകഥാപാത്രമായ അന്നയ്ക്ക് ശബ്ദം നൽകിയാണ് സയാക പ്രശസ്തയായത്.