maradona

ബ്യൂ​ണ​സ് ​അ​യേ​ഴ്സ്:​ ​അ​ന്ത​രി​ച്ച​ ​ഇ​തി​ഹാ​സ​ ​ഫു​ട്ബാ​ള​ർ​ ​ഡിഗോ​ ​മ​റ​ഡോ​ണ​ ​ഉ​പ​യോ​ഗി​ച്ച​ ​വ​സ്തു​ക്ക​ളും​ ​വി​ല്ല​യും​ ​കാ​റും​ ​ലേ​ല​ത്തി​ൽ​ ​വ​ച്ച​തി​ന് ​ത​ണു​പ്പ​ൻ​ ​പ്ര​തി​ക​ര​ണം.​അ​ദ്ദേ​ഹം​ ​മാ​താ​പി​താ​ക്ക​ൾ​ക്കാ​യി​ ​വാ​ങ്ങി​യ​ ​ബ്യൂ​ണസ് അ​യേ​ഴ്സി​ലു​ള്ള​ ​വി​ല്ല,​​​ ​ര​ണ്ട് ​ബി.​എം.​ഡ​ബ്ല്യു​കാ​റു​ക​ൾ​ ​എ​ന്നി​വ​യൊ​ന്നും​ ​ദി​ ​ഓ​ഷ​ൻ​ 10​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ത്തി​യ​ ​ലേ​ല​ത്തി​ൽ​ ​വാ​ങ്ങാ​ൻ​ ​ആ​ളു​ക​ളി​ല്ലാ​തെ​ ​'അ​ൺ​സോ​ൾ​ഡാ​യി".​ ​

ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ 11​മു​ത​ൽ​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​ലേ​ലം​ ​ന​ട​ത്തി​യ​ത്.​ ​തെ​ക്കേ​ ​അ​മേ​രി​ക്ക,​​​ ​ഇ​റ്റ​ലി,​​​ ​ഫ്രാ​ൻ​സ്,​​​ ​ദു​ബാ​യ്,​​​ഇം​ഗ്ല​ണ്ട്,​​​ ​റ​ഷ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 1500​ൽ​ ​അ​ധി​കം​ ​പേ​ർ​ ​ലേ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ​ലേ​ലം​ ​ന​ട​ത്തി​യ​ ​ക​മ്പ​നി​ ​അ​റി​യി​ച്ചു.​ ​മ​റ​ഡോ​ണ​ ​ഉ​പ​യോ​ഗി​ച്ച​ 90​ ​ഓ​ളം​ ​വ​സ്തു​ക്ക​ളാ​ണ് ​ലേ​ല​ത്തി​ൽ​ ​വ​ച്ച​ത്.​ ​
ആ​കെ​ 26,​​000​ ​ഡോ​ള​റാ​ണ് ​(19​ ​ല​ക്ഷ​ത്തി​ 71​ ​ആ​യി​ര​ത്തോ​ളം​ ​രൂ​പ​)​​​ ​ലേ​ല​ത്തി​ലൂ​ടെ​ ​ല​ഭി​ച്ച​ത്.​ ​എ​ന്നാ​ൽ​ 1.4​ ​മി​ല്യ​ൺ​ ​ഡോ​ള​ർ​ ​(10​ ​കോ​ടി​ 61​ ​ല​ക്ഷം​ ​രൂ​പ)​​​ ​വി​ല​മ​തി​ക്കു​ന്ന​ ​വ​സ്തു​ക്ക​ൾ​ ​വാ​ങ്ങാ​ൻ​ ​ആ​രും​ ​ഉ​ണ്ടാ​യി​രുി​ന്നി​ല്ല.​ ​മ​റ​ഡോ​ണ​യു​ടെ​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​തീ​ർ​ക്കാ​ൻ​ ​കോ​ട​തി​യാ​ണ് ​ലേ​ലം​ ​ന​ട​ത്താ​ൻ​ ​ഉ​ത്ത​ര​വി​ട്ട​ത്.​ ​വി​ൽ​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​കോ​ട​തി​യാ​കും​ ​തീ​രു​മാ​നം​ ​എ​ടു​ക്കു​ക.