parvathy

കൊച്ചി:നടി പാർവതി തിരുവോത്തിനെ തുടർച്ചയായി ഫോണിൽ വിളിച്ച് ശല്യം ചെയ്‌ത യുവാവ് പൊലീസിൽ കീഴടങ്ങി. കൊല്ലം സ്വദേശി അഫ്‌സൽ(34) ആണ് മരട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാൾ നിരന്തരം ശല്യം ചെയ്യുന്നതായി നടി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് മരട് പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഭക്ഷണവുമായി നടിയുടെ വീട്ടിൽ നേരിട്ടെത്തി ശല്യം തുടർന്നിരുന്നു.

ബംഗളൂരുവിലെ ഒരു സുഹൃത്തിന്റെ വീട്ടിൽവച്ച് നടിയെ പരിചയപ്പെട്ടതായും ഈ പരിചയം അഫ്‌സൽ ദുർവിനിയോഗം ചെയ്‌തെന്നുമാണ് നടി പരാതിപ്പെട്ടത്. അഫ്സൽ നേരിട്ട് സ്‌റ്റേഷനിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. പ്രതിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് വിവരം.