
മാഡ്രിഡ്: സ്പാനിഷ് ടെന്നീസ് സെൻസേഷൻ റാഫേൽ നദാലിന് കൊവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽ കഴിഞ്ഞയാഴ്ച നടന്ന പ്രദർശന ടെന്നിസ് മത്സരത്തിൽ പങ്കെടുത്ത ശേഷം തിരിച്ച് നാട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നദാലിന് കൊവിഡ് സ്ഥിരീകരിച്ചത്. നദാൽ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിക്കിൽ നിന്ന് മുക്തനായ ശേഷം നദാൽ പങ്കെടുത്ത ആദ്യത്തെ ടൂർണമെന്റായിരുന്നു അബുദാബിയിലേത്.അബുദാബിയിൽ നടത്തിയ ടെസ്റ്റുകളിൽ അദ്ദേഹം നെഗറ്റീവായിരുന്നു.ജനുവരി 17ന് തുടങ്ങുന്ന ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം നദാൽ പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ നദാൽ ഇരുപത് ഗ്രാൻഡ് സ്ലാം കിരീട സ്വന്തമാക്കിയിട്ടുണ്ട്.