
ജോഹന്നാസ്‌ബർഗ്: വംശീയാധിക്ഷേപ ആരോപണത്തെ തുടർന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്ടനും നിലവിലെ ഡയറക്ടറുമായ ഗ്രേം സ്മിത്തിനും പരിശീലകനായ മാർക്ക് ബൗച്ചർക്കുമെതിരെ അന്വേഷണത്തിന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഉത്തരവിട്ടു. മുൻ വർഷങ്ങളിൽ ഇരുവരും വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം സംബന്ധിച്ച് ഓംബുഡ്സ്‌മാൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
താൻ വംശീയ വിവേചനത്തിന് ഇരയായെന്ന് മുൻതാരം പോൾ ആദംസ് ഉൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. സ്മിത്തും എ ബി ഡിവില്ലിയേഴ്സും ടീ സെലക്ഷനിൽ കറുത്ത വർഗക്കാരായ അവഗണിച്ചിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷമാകും അന്വഷണം.