monsoor

തൃശൂർ: ബംഗാൾ സ്വദേശി മൻസൂറിനെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഒപ്പമിരുന്ന് മദ്യപിച്ച ശേഷമാണ് ഭാര്യ രേഷ്മയുടെ കാമുകനായ ബീരു യുവാവിനെ കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി കള്ളു വാങ്ങിയെത്തിയ പ്രതി, മൻസൂറിന് ഒഴിച്ചുകൊടുത്തിരുന്നു. ഈ സമയം കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് നേരത്തേ ഉറക്കാനുള്ള തിരക്കിലായിരുന്നു രേഷ്മ.

മദ്യലഹരിയിൽ മൻസൂർ മയങ്ങിയതോടെ ബീരു കമ്പിപ്പാരകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം ടോയ്‌ലറ്റിൽ ഒളിപ്പിച്ചു. പിറ്റേന്ന് കുട്ടികൾ പപ്പയെ അന്വേഷിച്ചപ്പോൾ പുലർച്ചെ കൂട്ടുകാരന്റെ ബൈക്കിൽ കയറി നാട്ടിൽ പോയെന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് രാത്രി വീടിന്റെ പിറകുവശത്ത് മൃതദേഹം കുഴിച്ചിട്ടു.

ഡിസംബർ 19നാണ് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മയും ബീരുവും കൂടി ചേർപ്പ് സ്റ്റേഷനിൽ പരാതി നൽകിയത്. സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോൾ വഴക്കിനിടെ തന്നെ അടിക്കാനെടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി തിരിച്ചടിച്ചപ്പോൾ മാലിക്ക് കൊല്ലപ്പെട്ടെന്നായിരുന്നു രേഷ്മ പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബീരുവാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.