
ചെന്നൈ: മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രങ്ങൾ അയച്ചതിന് അദ്ധ്യാപകൻ അറസ്റ്റിൽ. ചെന്നൈയിലെ ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപകനായ ആര്‍ മതിവാണനാണ് പ്ലസ് ടു വിദ്യാർത്ഥികളുടെ ഗ്രൂപ്പിലേയ്ക്ക്
ചിത്രം അയച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി സ്‌കൂളിലെ ഗണിത അദ്ധ്യാപകനായി ജോലി ചെയ്യുന്ന ഇയാൾ പൊതുപരീക്ഷകൾക്ക് കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നയാൾ കൂടെയാണ്. മദ്യപിച്ച് ബോധമില്ലാതെ, അശ്ലീല ചിത്രമാണെന്നറിയാതെയാണ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതെന്ന് സ്‌കൂള്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ ഇയാള്‍ മറുപടി നല്‍കി.
സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പോക്സോ, ഐ ടി ആക്ടുകൾ ചുമത്തിയാണ് അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.