fisherman

ന്യൂഡൽഹി: അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രാമേശ്വരം, മണ്ഡപം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം ഇതോടെ 55 ആയി.

ശ്രീലങ്കയിലെ ജാഫ്‌ന ഈഴുവ ദ്വീപിനോട് ചേർന്ന് മീൻ പിടിക്കുകയായിരുന്ന 14 തൊഴിലാളികളും അവരുടെ രണ്ട് മത്സ്യബന്ധന ബോട്ടുകളുമാണ് നാവിക സേന പിടിച്ചെടുത്തത്. ഇവരെ ജാഫ്ന ഫിഷറീസ് വകുപ്പിന് കൈമാറി. പിടിയിലായവരെ വിട്ടയക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരം രാമേശ്വരത്ത് ശക്തിപ്പെട്ടു കഴിഞ്ഞു.