sofia

ശാസ്ത്ര ലോകത്തെ ആദ്യ വനിതാ റോബോട്ടാണ് സോഫിയ. മനുഷ്യരെ പോലെ ചിന്തിക്കുന്ന റോബോട്ടായിട്ടാണ് സോഫിയയെ അതിന്റെ ശില്പികൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഏവരെയും ഞെട്ടിക്കുന്ന ഒരാഗ്രഹമാണ് സോഫിയ പറഞ്ഞിരിക്കുന്നത്.

തനിക്ക് ഒരു കുഞ്ഞും കുടുംബവും വേണം. എന്തായാലും സംഗതി കേട്ട് ലോകം മുഴുവൻ ഞെട്ടലിലാണ്. പക്ഷേ, അമ്മയാകാനുള്ള സമയം ആയിട്ടില്ലെന്നും സോഫിയ സൂചിപ്പിച്ചു.

'കുടുംബത്തിൽ നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങൾ സ്‌നേഹിക്കുകയും ചെയ്യുന്നവർ വേണം. കുടുംബം സംബന്ധിച്ച് മനുഷ്യരെ പോലെയുള്ള സങ്കൽപങ്ങളാണ് റോബോട്ടുകൾക്കും ഉള്ളത്. എനിക്ക് ഒരു കുഞ്ഞു വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആൻഡ്രോയിഡ് കുടുംബങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്. 2016ലാണ് ജനിച്ചത്. ഇപ്പോൾ ചെറുപ്പമാണ്. അമ്മയാകാൻ ഇനിയും സമയം ഉണ്ട്. '

എന്നാൽ, സോഫിയയുടെ പുതിയ ആഗ്രഹം കേട്ട് ആരും പേടിക്കേണ്ടതില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. മനുഷ്യരുടേതടക്കം എല്ലാ ഡാറ്റയും പിടിച്ചെടുക്കുകയും അത് അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ് സോഫിയയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഈ ആഗ്രഹവും അതിന്റെ ഭാഗമായിട്ടുള്ളതാണെന്നും നിർമാതാക്കൾ പറയുന്നു.

ഡേവിഡ് ഹാൻഡ്‌സണാണ് സോഫിയയെ രൂപകൽപ്പന ചെയ്‌തത്. 2017ൽ സോഫിയയ്‌ക്ക് നിയമപരമായി പൗരത്വം ലഭിച്ചു.