thiruvalla-suicide

തിരുവല്ല: ആറ്റിലേക്ക് ചാടി 13 വയസുകാരി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

പെൺകുട്ടി മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. തുടർന്ന് ആറ്റിൽ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരയ്‌ക്കെത്തിക്കുന്നതിന് മുൻപ് കുട്ടി മരണപ്പെടുകയായിരുന്നു. ദേവസ്വം ബോർഡ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് നമിത.

പഠിക്കാത്തതിന് മാതാപിതാക്കൾ കുറ്റപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം.