
പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി. സ്‌ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റു. പാറ പൊട്ടിക്കാനായി സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അലമാരകളുടെ ചില്ലുകളും, സോഡാകുപ്പികളും പൊട്ടി. ഈ ചില്ലുകൾ ദേഹത്ത് കൊണ്ടാണ് ആറ് പേർക്ക് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ ക്വാറികളും മറ്റും പ്രവർത്തിക്കുന്നുണ്ട്.