
ഛത്തീസ്ഗഡ്: വയലിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് രാത്രി മുഴുവൻ കാവലിരുന്നത് ഒരു നായയും കുഞ്ഞുങ്ങളും. പിറ്റേദിവസം പുലർച്ചെ നാട്ടുകാർ എത്തുന്നതു വരെ കുഞ്ഞിനൊപ്പം നായ അതിന്റെ കുടുംബത്തോടൊപ്പമിരുന്നത് ഏറെ കൗതുകത്തോടെയാണ് പുറം ലോകമറിഞ്ഞത്.
പൊക്കിൾക്കൊടി പോലും മുറിക്കാതെയാണ് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. കുഞ്ഞിന്റെ നിറുത്താതെയുള്ള കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ രാവിലെ സ്ഥലത്തെത്തുന്നത്. കുഞ്ഞിന് ചുറ്റും നായക്കുഞ്ഞുങ്ങളെ കണ്ട് നാട്ടുകാർ പേടിച്ചെങ്കിലും ഒരു പോറൽ പോലും അവ കുഞ്ഞിനെ ഏൽപ്പിച്ചിരുന്നില്ല.
ഐപിഎസ് ഉദ്യോഗസ്ഥൻ ദീപാൻഷു കബ്ര ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെല്ലാം വാർത്തകൾ നിറഞ്ഞു.
खबर पढ़कर मन व्यथित हो गया.
बच्ची को पुलिस ने अस्पताल पहुंचा दिया है, मामले की छानबीन जारी है.
यदि आप बेटा-बेटी में भेद-भाव की सोच से ग्रस्त हैं तो आप अभिभावक बनने लायक नहीं हैं.
दोषियों को कानून के तहत सख्त सजा मिले. ऐसे पाप रोकें, दकियानूसी सोच त्यागें, बेटा-बेटी एक समान मानें. pic.twitter.com/JDD5tQExSu— Dipanshu Kabra (@ipskabra) December 19, 2021
മൃഗസ്നേഹിയായ ജീവ് ആശ്രയയും കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ചു. 'മനുഷ്യനേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് നല്ലത്. ഛത്തീസ്ഗഡിലെ മുംഗേലിയിൽ നടന്ന സംഭവം വിശ്വസിക്കാൻ പ്രയാസമാണ്. മാതാപിതാക്കൾ നവജാതശിശുവിനെ ഉപേക്ഷിച്ചു. സമീപത്ത് ഒരു നായയുടെ രൂപത്തിൽ മറ്റൊരു അമ്മ ഉണ്ടായിരുന്നു.ഗ്രാമവാസികൾ രാവിലെ പെൺകുഞ്ഞിനെ കണ്ടെത്തിയപ്പോൾ അവളുടെ മേൽ ഒരു പോറൽ പോലും ഉണ്ടായിരുന്നില്ല, മനുഷ്യത്വവും ക്രൂരതയും തമ്മിലുള്ള വ്യത്യാസം അവർ മനസിലാക്കുന്നുണ്ടോ?' ഇങ്ങനെയായിരുന്നു കുറിപ്പ്.
പൊലീസ് സംഘമെത്തിയാണ് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. പൊക്കിൾകൊടി മുറിച്ച ശേഷം കുഞ്ഞിന് ആകാൻഷ എന്ന പേരും നൽകി.