sunil-guruvayoor

തൃശൂർ: സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ ഒൻപതിന് നടക്കും.

നൂറിലേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു. 'വൈശാലി'യിലൂടെയാണ് സുനിൽ ഗുരുവായൂർ സിനിമയിലെത്തിയത്. 1953ൽ ഗുരുവായൂരിൽ ജനിച്ച സുനിൽ, ഗുരുവായൂർ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കൃഷ്ണൻ കുട്ടിയും അമ്മുവുമാണ് മാതാപിതാക്കൾ. ഭാര്യ: അംബിക, മക്കൾ: അനിത രാജ്, അനിൽ രാജ്. മഞ്ജുവാര്യരും, മനോജ് കെ ജയനുമുൾപ്പടെയുള്ള താരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.