minister-

തിരുവനന്തപുരം: കായികമന്ത്രി വി അബ്‌ദുറഹിമാന് ചികിത്സയ്ക്കായി അമേരിക്കയിൽ പോകാൻ യാത്രാ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഡിസംബർ 26 മുതൽ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി നൽകിയത്.

ന്യൂയോർക്കിലെ ജോൺസ് ഹോപ്കിൻസ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് മന്ത്രി ചികിത്സ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും.

താനൂരിൽ നിന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ 985 വോട്ടുകൾക്ക് പരാജയപ്പെടുത്തികൊണ്ടാണ് അബ്ദുറഹിമാൻ നിയമ സഭയിലെത്തുന്നത്. കെപിസിസി അംഗമായിരുന്ന ഇദ്ദേഹം കോൺഗ്രസുമായി പിണങ്ങി 2014ൽ പൊന്നാനിയിൽ നിന്ന് ആദ്യമായി ഇടതു സ്വതന്ത്രനായി മത്സരിച്ചിരുന്നു.