trinamool-congress

കൊൽക്കത്ത: കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെ എം സി) തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വമ്പൻ വിജയം. ആകെയുള്ള 144 സീറ്റുകളിൽ 134 സീറ്റും നേടിയാണ് തൃണമൂൽ ജയിച്ചത്. ഇടത് പാർട്ടികളും ബി ജെ പിയും മൂന്ന് സീറ്റുകൾ വീതം നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് രണ്ട് സീറ്റുകളാണ്. മറ്റുള്ളവ‌ർ രണ്ട് സീറ്റിലും ജയിച്ചു.

2015നേക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് തൃണമൂലിന്റെ വൻ ജയമെന്നത് പാർട്ടിയുടെ നായികയായ മമതയ്ക്കും ഇരട്ടി കരുത്തു നൽകുന്നു. ഈ മാസം പത്തൊൻപതിനാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 950 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

2015ലെ തിരഞ്ഞെടുപ്പിൽ തൃണമൂലിന് 115 സീറ്റുകളായിരുന്നു ലഭിച്ചത്. സി പി എം-10, ബി ജെ പി-7, കോൺഗ്രസ്-5, സി പി ഐ-2, സ്വതന്ത്രർ-3, ആർ എസ് പി-2, ഫോർവേഡ് ബ്ളോക്ക്-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

​​​​​