
അശ്വതി:  ആശയാവിഷ്കരണത്തിലെ അപാകതനിമിത്തം തെറ്റിദ്ധാരണ വന്നതുകൊണ്ട് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. കുടുംബസംഗമം വേണ്ടത്ര ഫലപ്രദമാക്കാൻ കഴിയാതെ പോകും. ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും.
ഭരണി: ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്ന സ്വർണാഭരണങ്ങളും  പണവും നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കുന്നത് ശുഭമാണ്.
കാർത്തിക: ജോലി നഷ്ടപ്പെടാതിരിക്കാൻ ഈശ്വരഭജനം അത്യാവശ്യമാണ്. കർത്തവ്യങ്ങൾ  മറന്നുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ധനയോഗം.
രോഹിണി: വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും. പുണ്യദേവാലയദർശന യോഗമുണ്ടാകും.
മകയിരം: കോടതിയിൽ നിന്നും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വിദ്വത്സദസുകളിൽ സംബന്ധിക്കും. നഷ്ടപ്പെട്ടവ തിരികെ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
തിരുവാതിര: വിദേശത്ത് പോകാൻ യോഗം.  അഭിനയകലയിൽ ശോഭിക്കും. സന്താനങ്ങളെച്ചൊല്ലി മനഃക്ളേശം. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.
പുണർതം: പുതിയ കൂട്ടുകെട്ടുമൂലം  ഗുണാനുഭവങ്ങളുണ്ടാകും. സഹോദരങ്ങളിൽ നിന്ന് കടം വാങ്ങിക്കും. വിനോദയാത്രയ്ക്ക് സാദ്ധ്യത.
പൂയം: എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. കോടതിയിൽ നിന്ന് അനുകൂലവിധി ലഭിക്കും. പൂജാദികാര്യങ്ങളിൽ താത്പര്യം കൂടും.
ആയില്യം: വിദേശധനം ലഭിക്കും. രാഷ്ട്രീയ പരിപാടികളിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കും. കച്ചവടത്തിൽ മികച്ച ലാഭമുണ്ടാകും.
മകം: മക്കളുടെ വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം എടുക്കും. സത്കർമ്മങ്ങൾ ചെയ്യുന്നതിലെ ഗുണാനുഭവം കാലക്രമേണ അനുഭവയോഗ്യമാകും.
പൂരം: രാഷ്ട്രീയ പ്രവർത്തനം മൂലം ബഹുമാനവും വരുമാനവും വർദ്ധിക്കും. വിദ്വത് സദസുകളിൽ പങ്കെടുക്കാനവസരം ലഭിക്കും.
ഉത്രം: ശാരീരികക്ളേശം അനുഭവപ്പെടും. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. വിവാഹാദി മംഗളകർമ്മങ്ങളിൽ സംബന്ധിക്കും.
അത്തം: അനാവശ്യചെലവുകൾ ഉണ്ടാകും. അപകടങ്ങളിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെടും. രാഷ്ട്രീയകാര്യങ്ങളിൽ കൂടുതൽ വാശിയോടെ പ്രവർത്തിക്കും.
ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. പൂർവികസ്വത്ത് ലഭിക്കും. തസ്കരഭയം നേരിടും. പ്രണയസാഫല്യം. ഉദ്യോഗത്തിലെ പ്രതിസന്ധികൾക്ക് വിരാമം.
ചോതി: നവീന വസ്ത്രാഭരണാദികൾ ലഭിക്കും. ദാമ്പത്യ ഐക്യമുണ്ടാകും. ആയുധം, വൈദ്യുതി എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം.
വിശാഖം: രാഷ്ട്രീയപരമായി ഔന്നത്യമുണ്ടാകും. ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും. സത്സംഗം, പുണ്യദേവാലയദർശനം എന്നിവ ഫലം. സഹപ്രവർത്തകരിൽ നിന്നും സഹകരണം ലഭിക്കും.
അനിഴം: അനീതിക്കെതിരെ പ്രവർത്തിക്കും. യോഗ, സംഗീതം, പാചകം, നീന്തൽ എന്നിവ പരിശീലിക്കും. കുടുംബസമാഗമത്തിൽ പങ്കെടുക്കും.
തൃക്കേട്ട: മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. വിരുന്നുസത്കാരങ്ങളിൽ സംബന്ധിക്കും. പുണ്യദേവാലയദർശനം.
മൂലം: ഗൃഹത്തിൽ ബന്ധുസമാഗമം. മത്സരപരീക്ഷകളിൽ ശോഭിക്കാൻ കഴിയാത്തതിൽ ദുഃഖിക്കും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും.
പൂരാടം: ലഹരിപദാർത്ഥങ്ങളോട് അമിത താത്പര്യം വിനയാകും. വിലപിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പെടാൻ സാദ്ധ്യത. കേസുകളിൽ വിജയം.
ഉത്രാടം: ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. ഉന്നതതല വ്യക്തികളുമായി പരിചയപ്പെടാനുള്ള സാഹചര്യം ഒത്തുവരും. ആശുപത്രിവാസമുണ്ടായേക്കാം.
തിരുവോണം: വ്രതാനുഷ്ഠാനങ്ങൾ നടത്തും. ഋണമോചനത്തിനായി പ്രാർത്ഥന. അഭിമാനക്ഷയം, ഗുരുജന ദർശനം എന്നിവ ഫലം.
അവിട്ടം: അവിശ്വസനീയമായ വാർത്തകേട്ട് ആശയക്കുഴപ്പമുണ്ടാകും. തൊഴിലിനോടുബന്ധപ്പെട്ട മാനസികസമ്മർദ്ദം കൂടാൻ സാദ്ധ്യത. കലാ പ്രവർത്തനങ്ങളിൽ സ്തംഭനാവസ്ഥ അനുഭവപ്പെടും.
ചതയം: അലങ്കാരവസ്തുക്കൾ വാങ്ങും. വീട് വിട്ട് താമസിക്കേണ്ടിവരും. കലാസാഹിത്യപ്രവർത്തനങ്ങളിൽ പങ്കെടുക്കും. ചതിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
പൂരുരുട്ടാതി: പൂജാദികാര്യങ്ങൾക്കായി സമയവും ധനവും ചെലവഴിക്കും. മനഃശാന്തി കൈവരിക്കും. പുണ്യദേവാലയദർശനമുണ്ടാകും.
ഉത്രട്ടാതി: ഏറ്റെടുത്ത കാര്യങ്ങൾ നിറവേറ്റാനായി ഭഗീരഥപ്രയത്നം നടത്തും. ബന്ധുജനസമാഗമം, ദാമ്പത്യഐക്യം. കേസുകളിൽ വിജയം.
രേവതി: നവീന ഗൃഹാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. രാഷ്ട്രീയപരമായി ഔന്നത്യം കാണിക്കും. സാഹിത്യപ്രവർത്തനത്തിൽ അഭിനന്ദനങ്ങൾ നേടും. വിവാഹകാര്യങ്ങളിൽ കാര്യമായ ചർച്ച എന്നിവ ഫലം.