oneplus

ന്യൂഡൽഹി: സ്മാർട്ട് ഫോണുകൾക്ക് പേരുകേട്ട ചൈനീസ് കമ്പനിയായ ഒൺ പ്ളസ് തങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓഡിയോ ഉത്പന്നങ്ങൾ, ടെലിവിഷൻ തുടങ്ങിയവയും ഉൾപ്പെടുത്താനൊരുങ്ങുന്നു. പുതുതലമുറ ഏറെനാളായി കാത്തിരിക്കുന്ന ഒൺ പ്ളസ് 10 സീരിസിന്റെ പ്രവർത്തനത്തിലാണ് കമ്പനി ഇപ്പോൾ.

[Exclusive] OnePlus will soon launch new smart TVs in India. As per the intel that I've received, we can expect (at least) a 32-inch and a 43-inch variant.#OnePlus

— Mukul Sharma (@stufflistings) December 20, 2021

ഒൺ പ്ളസ് പുതിയ രണ്ട് ഒൺ പ്ളസ് ടെലിവിഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് ടെക്‌നോളജി എഴുത്തുകാരനായ മുകുൾ ഷർമ ട്വീറ്റ് ചെയ്യുകയായിരുന്നു. 32 ഇഞ്ച്, 43 ഇഞ്ച് ഡിസ്‌പ്ളേ സൈസുകളിലാവും ടെലിവിഷൻ ലഭ്യമാവുന്നത്. ഇവ ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒൺ പ്ളസ് ടെലിവിഷനുകളുടെ മൂന്നു സീരിസുകളാണ് ഒരുങ്ങുന്നത്. വൈ സീരീസ്, ക്യു സീരീസ്, യു സീരീസ്. റിയൽ മീ, സയോമി തുടങ്ങിയ സ്മാർട്ട് ടിവികൾക്ക് ഒൺ പ്ളസ് ടെലിവിഷൻ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. 2022 ആദ്യപകുതിയോടെ ഇവ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒൺ പ്ളസ് 10 പ്രോ സ്മാർട്ട് ഫോണുകൾ ജനുവരിയോടെ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. ക്വയൽകോമിന്റെ ഏറ്റവും ശക്തമായ സ്നാപ്‌ഡ്രാഗൺ 8 ജെൻ 1 പ്രൊസസറോടെയാകും പുതിയ സ്മാർട്ട് ഫോൺ സീരീസ് എത്തുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.