
ദിലീപ് - കാവ്യ താരജോഡികൾക്ക് ആരാധകർ ഏറെയാണ്. വിവാഹശേഷം ഇരുവരെയും ഒന്നിച്ച് പൊതുപരിപാടികളിൽ കാണാൻ കിട്ടാറില്ലെങ്കിലം കുടുംബചിത്രങ്ങൾ ഇടയ്ക്കെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ താരകുടുംബത്തിന്റെ പുതിയൊരു യാത്രയാണ് ദിലീപ് ഫാൻസ് പേജിലൂടെ പുറത്തു വന്നിരിക്കുന്നത്. മിനികൂപ്പറിൽ യാത്ര ചെയ്യുന്ന താരകുടുംബത്തിന്റെ വീഡിയോ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരാണ് പകർത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്യുന്ന ദിലീപിനെയും തൊട്ടടുത്തിരിക്കുന്ന കാവ്യയെയും വ്യക്തമായി തന്നെ വീഡിയോയിൽ കാണാം.
കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലൻ ലുക്കിലാണ് കാവ്യ. കാവ്യയുടെ മടിയിലായി മകൾ മഹാലക്ഷ്‌മിയും ഇരിപ്പുണ്ട്. താടി വളർത്തിയ ലുക്കിലാണ് ദിലീപ്.
നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കറുപ്പും ചുവപ്പും കോമ്പിനേഷനിലുള്ളതാണ് ദിലീപിന്റെ മിനി കൂപ്പർ.