
ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ആലപ്പുഴയിൽ സർവകക്ഷി യോഗം നടക്കുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് അംഗം നവാസ് നയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഡിപിഐ നേതാവായ നവാസ് മട്ടാഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമാണ്.
മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും യോഗത്തിൽ പങ്കെടുക്കുന്നു. രമേശ് ചെന്നിത്തലയും യോഗത്തിനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവച്ചത്.